വിജയൻ്റെ പാർട്ടിക്ക് ഇരിക്കപ്പൊറുതിയില്ല; മാത്യു കുഴൽനാടനെതിരെ ബാലാവകാശ കമ്മിഷനിൽ പരാതി

വിജയൻ്റെ പാർട്ടിക്ക് ഇരിക്കപ്പൊറുതിയില്ല; മാത്യു കുഴൽനാടനെതിരെ ബാലാവകാശ കമ്മിഷനിൽ പരാതി
May 5, 2025 06:05 AM | By PointViews Editr

      മൂവാറ്റുപുഴ നഗരവികസനത്തിൻ്റെ ഭാഗമായി ടൗണിലെ രണ്ട് സ്കൂളുകൾക്ക് മുന്നിൽ അലക്ഷ്യമായി ഇട്ടിരുന്ന കേബിളുകൾ നീക്കം ചെയ്ത സംഭവത്തെ തുടർന്നാണ് കേസ്. രണ്ട് സ്കൂളുകളിലെ എൻ എസ് എസ് യൂണിറ്റുകളിലെ വളൻ്റിയർമാരായ വിദ്യാർത്ഥികളെയും കൂട്ടിയാണ് കേബിളുകൾ നീക്കം ചെയ്തത്. പക്ഷെ പിണറായി പാർട്ടിക്ക് അതൊന്നും സഹിക്കാനായില്ല. വിജയനേയും മകൾ വീണയേയും അഴിമതി കേസിൽ മുൾമുനയിൽ നിർത്തുന്ന കുഴൽനിടനെ ഒന്ന് നിലയ്ക്ക് നിർത്താൻ പറ്റിയ വഴി ഇതാണെന്ന് തോന്നിയ വിജയൻസ് ഭാരതീയ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രാദേശിക നേതാക്കൾക്ക് പെട്ടെന്നാണ് ഐഡിയ ഉദിച്ചത്. അവധിക്കാലത്ത് കുട്ടികളെ ഉപയോഗിച്ച് സ്കൂളിലെ പണികൾ എടുപ്പിച്ചു. അതും കേബിൾ ഓപ്പറേറ്റർമാരുടെ മുതലാളിത്ത കമ്പനികൾക്ക് വേണ്ടി. ബാലവേലയാണത്രെ! ബാലവേലയ്ക്കെതിരെ ബാലാവകാശ കമ്മിഷനെ സമീപിച്ച് പരാതി കൊടുത്ത് കുഴൽനാടനെ കുടുക്കാനാണ് കമ്യൂണിസ്റ്റ് ജനതാ പാർട്ടിയുടെ നീക്കം. മാത്രമല്ല കരിമണൽ കർത്തയുടെ കൈമണി വാങ്ങിയതിനെ തുടർന്ന് കുടുങ്ങി കിടപ്പാണ് ലോക കേരള പാർട്ടിയും കാരണഭൂതനും ഫാമിലിയും. അതിൻ്റെ കേസ് വിടാതെ പിന്തുടർന്ന് കാരണഭൂതത്തെ വട്ടം ചുറ്റിക്കുന്ന കുഴൽ നാടനെ കുടുക്കാൻ ബാലാവകാശ കമ്മിഷനിൽ ഒരു പരാതി മതിയെന്നാരോ പറഞ്ഞതോടെയാണ് കേബിൾ മാറ്റിയതിന് കേസുമായി സിജെപി രംഗത്ത് വന്നിട്ടുളളത്. കുഴൽനാടൻകെപിസിസി പ്രസിഡൻ്റായാൽ കാരണഭൂതന് തലവേദനയാകും. ബാലാവകാശ കമ്മിഷൻ കേസെടുത്താൽ അടിമ അണികൾക്ക് രണ്ടാഴ്ചത്തേക്ക് ചവച്ചു നടക്കാനുളള വഴിയുമാകും.

Vijayan's party is not satisfied; Complaint filed against Mathew Kuzhalnadan with the Child Rights Commission

Related Stories
സിനഡ് പക്ഷ വിശ്വാസികൾ മാർ പാംപ്ലാനിക്കെതിരെ. മണിക്കൂറുകളോളം ഘൊരാവോ ചെയ്ത് ഉപവാസ സമരത്തിൽ

May 6, 2025 11:28 PM

സിനഡ് പക്ഷ വിശ്വാസികൾ മാർ പാംപ്ലാനിക്കെതിരെ. മണിക്കൂറുകളോളം ഘൊരാവോ ചെയ്ത് ഉപവാസ സമരത്തിൽ

സിനഡ് പക്ഷ വിശ്വാസികൾ മാർ പാംപ്ലാനിക്കെതിരെ. മണിക്കൂറുകളോളം ഘൊരാവോ ചെയ്ത് ഉപവാസ...

Read More >>
ചില ചാനലുകൾ നടത്തുന്ന പ്രചാരണം അവർ തന്നെ ഉണ്ടാക്കുന്ന കെട്ടുകഥകൾ - സഭാ പിആർഒ

May 6, 2025 07:51 PM

ചില ചാനലുകൾ നടത്തുന്ന പ്രചാരണം അവർ തന്നെ ഉണ്ടാക്കുന്ന കെട്ടുകഥകൾ - സഭാ പിആർഒ

ചില ചാനലുകൾ നടത്തുന്ന പ്രചാരണം അവർ തന്നെ ഉണ്ടാക്കുന്ന കെട്ടുകഥകൾ - സഭാ...

Read More >>
ഷാജൻ സ്കറിയ പറയുന്ന പലതിനെയും അംഗീകരിക്കുന്നില്ല. പക്ഷെ പറയുവാനുള്ള ഷാജൻ്റെ അവകാശത്തിനായി പോരാടിയേ മതിയാകു

May 6, 2025 01:58 PM

ഷാജൻ സ്കറിയ പറയുന്ന പലതിനെയും അംഗീകരിക്കുന്നില്ല. പക്ഷെ പറയുവാനുള്ള ഷാജൻ്റെ അവകാശത്തിനായി പോരാടിയേ മതിയാകു

ഷാജൻ സ്കറിയ പറയുന്ന പലതിനെയും അംഗീകരിക്കുന്നില്ല. പക്ഷെ പറയുവാനുള്ള ഷാജൻ്റെ അവകാശത്തിനായി പോരാടിയേ...

Read More >>
മരംകൊത്തി ചാനലിനും ശരിയത്ത് ചാനലിനും കുത്തക ചാനലിനും മറുപടിയുമായി കെ.സി.വേണുഗോപാൽ

May 5, 2025 08:23 PM

മരംകൊത്തി ചാനലിനും ശരിയത്ത് ചാനലിനും കുത്തക ചാനലിനും മറുപടിയുമായി കെ.സി.വേണുഗോപാൽ

മരംകൊത്തി ചാനലിനും ശരിയത്ത് ചാനലിനും കുത്തക ചാനലിനും മറുപടിയുമായി...

Read More >>
സിപിഎം ജില്ലാ സെക്രട്ടറിക്ക് പ്രത്യേക പദവിയുണ്ടോയെന്ന് വ്യക്തമാക്കണം: മാർട്ടിൻ ജോർജ്

May 5, 2025 03:42 PM

സിപിഎം ജില്ലാ സെക്രട്ടറിക്ക് പ്രത്യേക പദവിയുണ്ടോയെന്ന് വ്യക്തമാക്കണം: മാർട്ടിൻ ജോർജ്

സിപിഎം ജില്ലാ സെക്രട്ടറിക്ക് പ്രത്യേക പദവിയുണ്ടോയെന്ന് വ്യക്തമാക്കണം: മാർട്ടിൻ...

Read More >>
എയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപകരായ വൈദികരും കന്യാസ്ത്രീകളും ആദായ നികുതി അടയ്ക്കണമെന്ന് സുപ്രീകോടതി

May 5, 2025 02:20 PM

എയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപകരായ വൈദികരും കന്യാസ്ത്രീകളും ആദായ നികുതി അടയ്ക്കണമെന്ന് സുപ്രീകോടതി

എയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപകരായ വൈദികരും കന്യാസ്ത്രീകളും ആദായ നികുതി അടയ്ക്കണമെന്ന്...

Read More >>
Top Stories